നൂർ ലേക്ക്:നഗരഹൃദയത്തിലൊരുവനംനഗര ഹൃദയത്തില്‍ സന്ദർശകരുടെ മനവും മിഴിയും കവരുന്ന ഒരു വനം! വിവിധയിനം മുളങ്കൂട്ടങ്ങള്‍. കാടിന്‍റെ പച്ചപ്പും കുളിരും പകരുന്ന പല തരത്തിലുള്ള വൃക്ഷങ്ങള്‍. കൊച്ചു കൊച്ചു കുളങ്ങള്‍. പൊന്നാനിപ്പുഴ അരഞ്ഞാണം ചാർത്തി നില്‍ക്കുന്ന പ്രകൃതി ഭംഗി. കണ്ടല്‍ക്കാടുകളുടെ സമൃദ്ധി. കാഴ്ചയുടെ ഈ പച്ചപ്പ് നമുക്ക് പകർന്നു തരുന്നത് മലപ്പുറം ജില്ലയിലെ തിരൂരിലാണ്. നൂർ മുഹമ്മദ് എന്ന പ്രകൃതി സ്നേഹിയുടെ കലർപ്പില്ലാത്ത പ്രകൃതി സ്നേഹത്തിന്‍റെ ഹരിത സമ്മാനം. ഒരിക്കല്‍ സന്ദർശിച്ചു കഴിഞ്ഞാല്‍ പിന്നെയും പിന്നെയും പിന്‍വിളി വിളിക്കുന്ന വനഹൃദയം. DURATION: 07.31